Saturday 23 August 2014

Munnariyippu- A Multi layered Psycho thrille...oh no..i am confused.


There are some films that communicate indirectly with the viewer.
There are some films that you cant leave at the halls.
There are some films which you cant resist to carve your brains.


Munnariyippu opens with a lengthy shot / title card depicting a group of ants carrying a dead lizard.The protagonist Raghavan also has his own philosophy about life," its just a quandary before it comes to a stand still."
Unni R

One cannot call this film an experiment in malayalam since we had witnessed much more strange/extreme experiments once in this language but considering its time of birth after a decade( or more) of stereotypical, star-centric film culture we should acknowledge it using the term 'audaciously bold'. Dialogues with insight which doesn't feel artificial, and requires a re reading can only be written by a man with genius. Unni R nails it off in its most adorable fashion. A multi layered ,genre defining movie that starts rolling in your mind once you finish watching it.
Movie is centered around C K Raghavan ( Mammootty) who lived twenty years in Jail for murdering two women, and a freelance journalist( Aparna Gopinath) who finds the writings of Raghavan interesting and try to translate and sell it out to fulfill her career dreams. As Mammooty is playing Raghavan everyone will be excited to know his past and impatiently waiting to get answers for "did he killed?" ," If not who else", " if he did, then why?" and at least a glimpse of that sepia toned flashback that gives a vague hint. But what makes it a unique watch is the decision of our film maker to keep the narrative straight and right in the present . You will be leaving the theatre with no information regarding his past and each one will come with a different answer according to their sensibility and Raghavan still remaining a mystery .
Another face of the movie is about the real freedom and new age corporate journalism and a chain of events that connects them..Raghavan is really caged once he is released from jail and the journalist who is supposed to use her medium to find the human in him try to use his genius as a stepping stone for her career and once she finds it impossible ,thinks to start everything afresh.And suddenly comes the culmination point of this drama and even the less engaged viewer will start thinking about the whole plot.
Backed by some excellent actors( both senior and new age,specially mentioning that little boy who supplies him food) and of course Aparna who transferred us all the tensions of that journalist till the climax and the carefully lit up room of C K Raghavan and his speechless shots that felt like a poetic display by a veteran cinematographer.
Venu, an old still with John

There are some films that need a repeated watch to contain it in whole.
Brilliantly written, outstandingly narrated and leaves you shocked with a mind full of questions/answers.
NEVER MISS

Monday 18 August 2014

Steve Lopez : Re inventing John



Recently in an article I read that John was not fully satisfied with the making of Amma Ariyan. After watching Steve Lopez I felt that if he was alive today in this age of WhatsApp he would have definitely made his film in this manner. 
john abraham

A political film in all sense. A bold mirror towards a selfish society. New age parents in this neo liberalized economy who teaches their offspring to keep their eyes closed towards the problems of others , a generation of youngsters who cannot respond towards a ruthless system. Steve Lopez is a journey through them seeking for answers. It is allegorical that the dad who warns his son to keep his mouth shut himself is the person supposed to secure law and order . This film needs appreciation starting from its innovative posters. The title song / dialogues which was a rap cum conversation between two cops was really funny and bears a tinge of oppression. It also delves into the geographical arena of this city and their way of speech. Transformation of Steve from a lover boy into a social being who asks unending questions to the system is shown with truthful incidents and atmost reality. Reality here I mean that the one you cannot find in 'films' . farhaan is really convincing as Steve . One cannot blame people who couldn't connect with Steve or this narrative , as their sense of viewing a film or broadly the film culture here is altered by the films which are responsible for this. 

rajeev ravi
There are lot of links that one can find between Amma ariyan and Steve lopez, starting from its makers use of film as a tool to the similarities in the characters( even their names) .Steve Lopez is one of those rare political films ever made and that should not be missed in big screens. No wonder if you felt regret for the lost innocence. 

Tuesday 5 August 2014

മിസ്റ്റർ രവി

                     


ravi

രവി ചേട്ടനറിയാതെ പട്ടണത്ത് ഒരു ഇല പോലും അനങ്ങില്ല.
അതിനൊക്കെ പുള്ളിക്കൊരു കണക്കൊണ്ട് , കാര്യങ്ങൾ ഒക്കെ അങ്ങനങ്ങു നടക്കും .രവി ചേട്ടന്റെ ചരിത്രത്തിനു ഒരു പക്ഷെ ഭാരത സംസ്കാരത്തിന്റെ ഗതി വിഗതികൾ നിർണ്ണയിക്കാനുള്ള പ്രാധാന്യം ഇല്ലായിരിക്കാം .പക്ഷെ ഒരു മനുഷ്യായുസ്സിനെ എത്രത്തോളം ലളിതമായി കാണാം എന്നു പഠിപ്പിച്ചു കൊടുക്കാനുള്ള സൂത്രമുണ്ട്. അതിന്റെ ഒരു സർവവിജ്ഞാനകോശം തന്നെയാണ്‌ ഈ മനുഷ്യൻ . 
പണ്ട് എഴുപതുകളിൽ നാട്ടുകാരനായ സുഹൃത്തിനൊപ്പം ഉണക്കമീനിന്റെ പങ്കു കച്ചവടുമായി ബോംബയ്ക്ക് വണ്ടി കേറിയതു മുതൽ , ഒടുവിൽ ആ കൂട്ടുകാരാൻ സ്വന്തം കാശുമായി മുങ്ങിയത് അറിഞ്ഞിട്ടും പകരം വീട്ടാനോ കരഞ്ഞ് നിലവിളിച്ചു നാട്ടിലേക്കുള്ള അടുത്ത വണ്ടി പിടിക്കാനോ നില്ക്കാതെ വന്നു പിറന്നു പോയ ഈ ഉലകത്തിൽ എങ്ങനെ പിഴച്ച് പോകാം എന്ന സാർവ്വലോക പ്രശ്നത്തെ നേരത്തെ പറഞ്ഞ ലളിതവല്ക്കരണ പ്രക്രിയയിലൂടെ തരണം ചെയ്തു , ചുവന്ന തെരുവിലെ രാത്രികൾ ആഘോഷമാക്കി മാറ്റിയ ആ മനുഷ്യനെ ഞാൻ പരിചയപ്പെടുന്നത് പട്ടണത്തെ ചരിത്രമുറങ്ങുന്ന മണ്ണിന്റെ അടരുകൾ കൊത്തിയിളക്കുന്നതിനിടയിൽ സന്ദർശകരായി വരുന്ന ചരിത്ര ഗവേഷണ വിദേശികൾക്കും ,അടുത്ത ബിനാലെയ്ക്ക് എന്ത് പടച്ചു വിടാം എന്നന്വേഷിച്ചു വരുന്ന നാടൻ ബുദ്ധിജീവികൾക്കും ഒരുപോലെ രസിക്കുന്ന 'കേരള ചരിത്രം - രവി എഡിഷൻ ' ഒരു ദിനേശ് ബീഡി കത്തിതീരുന്ന നേരം കൊണ്ട് വിളമ്പുന്നതിനിടയിലാണ് . പിന്നീട് പ്രായ വ്യത്യാസം മറന്നു പോയ നാളുകളിൽ ഉടലെടുത്ത സൗഹൃദം, കഥകൾ ഒരുപാടുണ്ട്‌ പറയാൻ..

Sunday 3 August 2014

ചായ , കള്ള് , സദാചാരം ..



സമതലത്തിൽ നല്ല വെയിലായിരുന്നുവെങ്കിലും വയലടക്കുന്നിലേക്ക് ഫോർ വീൽ ഡ്രൈവിൽ കേറുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു . കൂടെയുണ്ടായിരുന്നത് ഒരു ആണ്‍ ഫോട്ടോഗ്രാഫറും പിന്നെ സഹപ്രവർത്തകയും വിദേശിയും ഗവേഷകയുമായ പെണ്‍കുട്ടിയും. തവിട്ടിന്റെ ഉൽഘനന പറമ്പിൽ നിന്ന് അൽപം ശാന്തത തേടിയാണ് പച്ചപ്പിന്റെ വയലടക്കുന്നിലെയ്ക്കു വച്ച് പിടിച്ചത്. ശാന്തിയുടെ ഗിരിശ്രിന്ഗങ്ങൾ കേറുന്നതിനു മുൻപ് അല്പം തെങ്ങിൻ കള്ള് കുടിക്കാനുണ്ടായ പൂതിയാണ് ഗ്രാമത്തിലെ കലർപ്പില്ലാത്ത കള്ള് വിതരണം ചെയുന്ന ഷാപ്പിൽ എത്തിച്ചത് .പുരോഗമനവാദം പറയാറുണ്ടെങ്കിലും കൂടെയുണ്ടായിരുന്നത് ഒരു വിദേശിയും അതിലുപരി ഒരു പെണ്‍കുട്ടിയുമായതിനാൽ ഷാപ്പിലെ സ്വീകരണമുറിയിൽ വലതുകാലെടുത്തുവെച്ചപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു . പക്ഷെ കള്ള് സേവിക്കുന്നവരും സേവിച്ചവരും നമ്മളോട് കാണിച്ച ആധിത്യ മര്യാദ കണ്ടപ്പോൾ എൻറെ കണ്ണ് നിറഞ്ഞു പോയി. കേരളത്തിൽ ഇങ്ങെനെയും ഒരു ഗ്രാമമോ ?? നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും സദാചാരബോധത്തെ മുൻവിധിയോടെ വിലകുറച്ച് കണ്ട എൻറെ മനസ്സിനെ കുറ്റബോധത്താൽ സ്വയം വിമർശിച്ചു കൊണ്ട് നമ്മൾ യാത്ര തുടർന്നു . മഞ്ഞും , മലകളും ,മഴയും കണ്ടു നേരം ഇരുണ്ടു തുടങ്ങിയപ്പോൾ പതിയെ മലയിറങ്ങി തുടങ്ങി . തുറന്ന ജീപ്പിലെ യാത്രയും തണുത്ത കാലാവസ്ഥയും നമ്മളെ അടിവാരത്തുള്ള ഒരു ചായക്കടയിൽ എത്തിച്ചു . കട്ടനും ,ബണ്ണും , ഗോൾഡ്‌ ഫ്ലയ്ക്കും , രണ്ടാഴ്ച പഴക്കമുള്ള കേക്കും മാത്രം കിട്ടുന്ന ഒരു ' ടിപ്പിക്കൽ ' ഹൈറേഞ്ച് ചായക്കട.
മഴ നനഞ്ഞു വന്നു കേറിയ പെണ്ണിനേയും കുടെയുള്ള 2 ആണുങ്ങളെയും കണ്ടപ്പോൾ ഷാപ്പിലെ കുടിയന്മാരുടെ നോട്ടത്തിൽ ഇല്ലാതിരുന്ന ഒരു ചോദ്യചിഹ്നം ചായക്കടയിലെ ചേട്ടന്റെയും ആ കടത്തിണ്ണയിൽ ഒരു പണിയുമില്ലാതെ ദിവസം മുഴുവൻ ബീഡിയും വലിച്ച് മോദിയെം പുകഴ്ത്തി കുത്തി ഇരിക്കുന്ന കസ്റ്റമർസിന്റെ മുഖത്ത് ഞാൻ കണ്ടു. ചായചേട്ടന്റെയും കസ്റ്റമെർസിൽ ചിലരുടെയും അടക്കം പറച്ചിലിന്റെ സാരാംശം പിടികിട്ടിയ ഞാൻ എന്റെ സഹ- ഫോട്ടൊഗ്രഫെരോട് രണ്ടും കല്പ്പിച്ചു നില്ക്കാൻ ചെവിയിൽ മന്ത്രിച്ചു . ചായകുടിച്ചു തീരുന്ന നേരം കൊണ്ട് കസ്റ്റമർസിന്റെ എണ്ണത്തിന് കനം വെച്ചു . ചിലര് മൊബൈൽ ഫോണിൽ വിളിച്ച് rocket വിട്ട മാധവൻ നായരുടെ മുഖഭാവത്തോടെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു . ഒന്ന് രണ്ടു പേർ ജീപ്പിന്റെ ഉള്ളിൽ നിന്ന് ' തെളിവുകൾ ' വല്ലതും കിട്ടുമോയെന്ന് തപ്പുന്നുണ്ടായിരുന്നു .

ഞങ്ങൾ യാത്ര തുടർന്നു . അവന്മാരുടെ കൂട്ടത്തിൽ തടിമിടുക്ക് ഉള്ളവന്മാർ ഇല്ലാത്തതിനാൽ വിഘ്നങ്ങൾ ഒന്നും സംഭവിച്ചില്ല. ചായക്കടയിലെ ആൾക്കൂട്ടത്തിന്റെ പെരുമാറ്റത്തിനെ പറ്റി ആരാഞ്ഞ പെണ്‍ സുഹൃത്തിനോട് അറിയാവുന്ന ഇംഗ്ലീഷിൽ പറ്റാവുന്നത്ര മോശമായി നമ്മുടെ നാടിന്റെ സദാചാരബോധത്തിന്റെ ഒരു ചിത്രം നല്കി.നേരത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ കുറ്റബൊധം അപ്പോഴാണ് ഒന്ന് മാറി കിട്ടിയത് .

ബാക്കിപത്രം : കള്ള് കുടിച്ചു ബോധാമില്ലാതാകുമ്പോൾ ഇല്ലാതാകുന്നതാണോ അതോ ചായ കുടിച്ച് ഉന്മേഷം വരുമ്പോൾ ഉണ്ടായിവരുന്നതാണോ സദാചാരബോധം ?