Thursday, 27 June 2019

Force Majeure

ഫോഴ്സ് മജുറ(2014 , Sweden )
Director : Ruben Östlund

നമ്മൾ ഏതോ കാലത്തു സിനിമ കണ്ടു തുടങ്ങുന്നു , സിനിമകൾ ഇഷ്ടപ്പെടുന്നു , സിനിമപ്രേമി ആവുന്നു . സിനിമയിൽ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവുന്നു, ഇഷ്ടമില്ലാത്ത സിനിമകൾ , ഇഷ്ടമുള്ള സിനിമകൾ അങ്ങനെ 
സബ്ജെക്റ്റീവ് ആയ  വേർതിരിവുകൾ വരുന്നു . കൂടുതൽ അറിയാനായി വീഡിയോ എസ്സേകളും എഴുത്തുകളും ഫോളോ ചെയുന്നു. ഓരോ കാലത്തും നമ്മടെ സിനിമാപ്രാന്തിന്റെ ബെഞ്ച്മാർക്കായി വിപ്ലവകരമായ ഒരു സിനിമ കാണുന്നു. ഈ വിപ്ലവം അതിന്റെ ക്രാഫ്റ്റിലോ , രാഷ്ടീയത്തിലോ , പ്രമേയത്തിലോ  അങ്ങനെ എന്തിലും ആവാം. അങ്ങനെ ക്റാഫ്റ്റിലും പ്രമേയത്തിലും ഒക്കെ പുതുമയുള്ള ഒരു സിനിമയാണ് ഫോഴ്സ് മജുറ .    
പരിണാമത്തിലൂടെ പുരോഗമിച്ചു വന്ന ഇന്നത്തെ  മനുഷ്യൻ , പ്രിമിറ്റീവ് ആയ  എന്നാൽ ഇന്നും നമ്മളിൽ അവശേഷിക്കുന്ന survival instinct, ഇത് രണ്ടിന്റെയും juxtaposition- ലൂടെ ഇന്നത്തെ കാലത്തെ റിലേഷൻഷിപ്പിന്റെ ഒരു പഠനം ആണ് ഈ സിനിമ. ഫോഴ്സ് മജുറ എന്നാൽ an act of god , തടയാൻ പറ്റാത്ത വിപത്തു എന്നൊക്കെ അർത്ഥം . 

മഞ്ഞു മൂടിക്കിടക്കുന്ന ആൽപ്സ് പർവ്വതനിരയിലെ തീം പാർക്ക് പോലെ തോന്നിക്കുന്ന ഒരു സ്കീയിങ് കേന്ദ്രം ആണ് പശ്ചാത്തലം. അവിടെ അവധിക്കാലം ചിലവിടാൻ വരുന്ന , രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബം ആണ് പ്രധാന കഥാപാത്രങ്ങൾ. അപ്രതീക്ഷിതമായി വരുന്ന ഒരു avalanche ( ഉരുൾ പൊട്ടലിന്റെ സ്നോ വേർഷൻ ) നമ്മുടെ കുടുംബാങ്ങങ്ങളുടെ നേർക്ക് വരുന്നു, ഫ്രാക്ഷൻ ഓഫ് സെക്കൻഡ്‌സിൽ നടക്കുന്ന പ്രതിഭാസം കാണുന്ന അച്ഛൻ - അയാൾ ജീവനും കൊണ്ട് ഓടുന്നു, അമ്മയും കുഞ്ഞുങ്ങളും അനങ്ങാനാവാതെ അവിടെ തന്നെ നില്കുന്നു.  കുറച്ചു കഴിഞ്ഞു മഞ്ഞെല്ലാം അടങ്ങുമ്പോൾ ആർക്കും അത്യാഹിതം ഒന്നും സംഭവിച്ചിട്ടില്ല എന്ന് നമ്മൾക്കു മനസ്സിലാവുന്നു  ,ഓടിയ അച്ഛൻ ഒരു ഇളിഞ്ഞ ചിരിയോടെ തിരിച്ചു വരുന്നു.  ഏകദേശം 5 മിനിറ്റോളം നീളമുള്ള ഈ ഒറ്റ ഷോട്ടിലാണ്  കഥയിലെ ശെരിക്കുമുള്ള 'avalanche' തുടങ്ങുന്നത്. 

ആർട് സിനിമയുടെ സവിശേഷ സ്വഭാവങ്ങൾ ഒന്നും ഇല്ലെങ്കിലും  നരേറ്റീവ്  സ്വഭാവം ഉള്ള  ഒരു ആര്ട്ട് സിനിമ എന്ന് വേണമെങ്കിൽ പറയാം. കാച്ചിക്കുറുക്കിയ കമ്പോസിഷൻസ് , അധികവും നിശ്ചലമായ  മിഡ്- ലോങ്ങ് ഷോട്ടുകൾ, പ്രകൃതി - മഞ്ഞിനെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുമായി താരതമ്യം ചെയുന്ന കട്ടുകൾ, നീളമുള്ള സ്വാഭാവിക സംഭാഷണങ്ങളിലൂടെ ഇമോഷൻസ് കൺവെ ചെയ്യുന്ന  അഭിനേതാക്കളുടെ സൂക്ഷ്മ പ്രകടങ്ങൾ , ഒടുവിൽ ക്ലൈമാക്സ് എന്ന് തോന്നിക്കുന്ന - ലക്ഷ്യപ്രാപ്തിയിൽ എത്തി എന്ന ഫീൽ നൽകുന്ന സീനിനു  ശേഷമുള്ള തികച്ചും non - judgemental ആയിട്ടുള്ള epilogue സ്വഭാവമുള്ള ഒരു സീനിൽ സിനിമ തീരുന്നു.

കഥയെ ദൂരെ നിന്ന് കാണുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്ന സിനിമ ഏതൊരു മനുഷ്യനും റിലേറ്റു ചെയ്യാൻ പറ്റുന്ന ഇമോഷൻ ആണ് കൈകാര്യം ചെയ്യുന്നത്. ഒരു അത്യാപത്തു വന്നാൽ നിങ്ങൾ ആദ്യം നിങ്ങളുടെ ജീവൻ രക്ഷിക്കാൻ നോക്കുമോ അതോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കുമോ? സിവിലൈസ്ഡ് മനുഷ്യന്റെ മോറൽസ് അവന്റെ /അവളുടെ തന്നെ പ്രിമിറ്റീവ് വാസനകളുടെ മുന്നിൽ ഇല്ലാതാവുന്ന രസകരമായ സീനുകളാണ് ഉടനീളം കാണുന്നത്. കഥാ പുരോഗതിക്കു വളരെ പ്രാധാന്യം ഉള്ള ചുരുക്കം കഥാപാത്രങ്ങളെ പിന്നീട് വരുന്നുള്ളു. എടുത്തു പറയേണ്ട cinematography ആണ്- അധികവും നിശ്ചലമായി ഇരുന്നുകൊണ്ട് തന്നെ കഥാപാത്രങ്ങളെയും മറ്റു ചലന വസ്തുക്കളെയും സ്വാഭാവികമായി ഫ്രയിമിനുള്ളിലേക്ക്  കടത്തിവിട്ട് ഒബ്‌സെർവിങ് മോഡിലുളള ഷൂട്ടിംഗ്. ഇമോഷണൽ രംഗങ്ങളിലെ തീവ്രത കൂട്ടാൻ ആവശ്യത്തിന് മാത്രം  പറന്നു വരുന്ന ഒരു ഡ്രോൺ ഷോട്ട് , ഉച്ചസ്ഥായിയിൽ നില്കുന്ന സീനിൽ നിന്ന് സൈലെൻസിലേയ്ക്ക് കട്ട് ചെയ്യുന്ന എഡിറ്റിംഗ്, അങ്ങനെ ഫിലിം മേക്കിങ്ങിന്റെ പാഠപുസ്തകം എന്ന് പറയാവുന്ന ഒരു സിനിമ . 

ബെർഗ്മാന്റെ നാട്ടിൽ നിന്ന് ഹ്യൂമൻ  സൈക്കോളജിയെ അതിസൂക്ഷ്മമായി വിശകലനം ചെയുന്ന മറ്റൊരു സംവിധായകൻ-  Ruben Östlund. അദ്ദേഹത്തിന്റെ പുതിയ ചിത്രം 'The  Square' (2017)- കാനിൽ  Palme d'Or കരസ്ഥമാക്കി . ഇത്തവണത്തെ iffk യിൽ അതുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു

Stree Movie Review

Have you ever seen a movie where the male characters are afraid to go out at night, who asks their female family members to come home early because they are afraid to sit alone or a shot in slow motion where a bunch of young men from a north indian village walking naked and shy behind a woman who has helped them from a GHOST!
The question of whether a film should be political or not is something I have been asking myself for quite sometime. And I think primarily it's subjective, ie the option of the director or the politics of the director will definitely reflect in it. I have come across many films which are politically vocal but doesn't satisfy me as a filmgoer. Kaala was one such recent film in that category. Then there's a whole bunch of filmmakers like Mani Ratnam or Priyadarshan ( in Indian mainstream context) who are good at making thoughtful and entertaining films but pukes really regressive politics at times.
Sthree is a gem of a movie, which is both political and entertaining. And they have chosen horror and comedy to say a strong politics which I feel makes it really subtle. Sthree is a female ghost who abducts young men and leaves only their clothes .Film cleverly subverts the mainstream cliche of a beautiful and young female ghost to make an important point. Funny yet thrilling and scary at times, it ends with a big revelation at the end that disturbs us for sometime.
Rajkumar Rao is terrific as the polite young tailor who is chosen as the saviour of the village from Sthree. Sthree/ Ghost in the movie literally represent every women who are brutally assaulted everyday by the men. She comes once an year for four days looking for young men to have sex(suhaag raath). This is the myth believed by the villagers and Sthree rewrites the entire myth by the end of the movie. Also it's interesting to know why the Sthree picks up men naked. Progressing through really funny dialogues and situational comedy by well synced performance by a bunch of talented actors like Pankaj tripathi, Shraddha , Rajkumar and his friends , it ends with a terrific climax and much more to think after that. Must watch if you haven't seen it yet.

96 Movie Review

Most individuals, fearing the complex depths within remain at the superficial and surface layer of their Psyche, said Nietsche in Untimely Meditations. 96 is a movie about such an individual who decides to go into his complexity that he haven't attempted for years.
Mr. Solitude of 96, K.Ramachandran brilliantly played by Vijay Sethupati believes only photography has the power to freeze a moment. 96 is like a Photograph that freeze you in your teenage past . It makes you feel the seriousness of the loss that's your schooldays and your first love that you have kept safely inside an old Echolac briefcase with number lock. The title song which is a compressed version of the 37 year old Ramachandran's life which we never see in the film , is an interesting exposition of his character. ' Yaaropol naan enne Paarkiren, Kaangindra ellamum naan aagiren' -The man who keeps on freezing moments sees himself as as stranger and he becomes whatever he see. He may be a man without much convictions and a plan about life. The vitality of his past is inside that old briefcase which might be leading him forward.
People say love is selfless, that's why while entering his classroom after years he first go and sit in Janu's seat before he goes to his. He picks and throw a piece of paper that was lying on the floor before he look ahead to Janu's seat. He might have gone through a lot of memories at that moment that we as audience never get to see. 96 leaves you with this want to experience more of Ram and Janu.
There's this scene where Ram is near an old tree in school compound while calling his old friend to share his excitement in revisiting the school and seamlessly taking out a Pambaram( throwing top) from the treehole as if he had kept it yesterday. I was so happy that it had lied in that hole for 22 years without anyone noticing it. Many of us may have such material secrets lying in spaces which we have left so long. Ram who isn't active in social media joins whatsapp to experience his old days. Did he thought about meeting Janu while joining the whatsapp group? The whatsapp group chat between old friends was so interesting both in its content and the style in which you hear the messages as voices inside head. So warm and contemporary a whatsapp group chat it was with a meme of Vijay that says' I'm waiting'. But the real wait is for Janakidevi who Ram still experience through some material memories like a white school shirt sprinkled with a blue ink pen, a poem about Janu which no one other than Ram has ever read and a dried flower inside an old diary which can break anytime if you touch it.
Ram becomes increasingly tensed as he's about to meet Janu after two decades. He experience his old self who's shy and nervous infront of the girl he admire. He sweats , heart pounds and falls unconscious with a touch of Janu. Shubha their common friend asks Ram the same question she asked in 1996. " Unakku vekkama ilaya" ( Aren't you ashamed to go unconscious before a girl) . This time she also asks Janu " 5 nimisham taniya vittittu ponal ippidi pannitiyadi?" It's funny ,but poor Ram who appears so 'manly' in his salt n pepper beard reduced to a 15 year old in front of everyone. Janu even tease him in another scene by asking him why he's so shy and innocent? He says it's because the beard and moustache is gone. She asks him what if it( beard) was there? He answers with a lovely smile that even then he's like that. We see a Ram, who is so strict to his students at his true self in front of Janu.
As the night progress , Ram and Janu open up themselves and discover what has gone wrong in their lives. Whenever they get too emotional , it's Ram who deviates from the topic by not lingering over the emotion. For Ram moments are supposed to be freezed and locked in mind and he considers it to be very precious. That's why he asks his students to never delete and reframe a click . He also asks them to click not for others but for themselves.
Ram and Janu are separated forever by fate and Janu tells a story to his students that actually was a life she imagined . Govind Vasantha's magical music plays for a fantasy Janu imagines. We feel sorry for them and ourselves. We are left with a grief that we always wanted to avoid. Time and memory collapses into a single night and Ram closes his briefcase to continue his journey.

Sunday, 31 May 2015

പ്രേമം : നേരവും കാഴ്ച്ചയും

നിവിൻ പോളിയെ മോഹൻലാലുമായി താരതമ്യം ചെയ്യാൻ സമയം ആയിട്ടില്ലെന്ന് മുറവിളി കൂട്ടുന്നവർ വിഗ്രഹങ്ങൾ ഉടയുന്നത് കാണാൻ കെൽപ്പില്ലാത്ത ലോല ഹൃദയരാണ് .ആരും ആര്ക്കും പകരമല്ല എന്നത് പോലെ തന്നെ ആർക്കും സ്ഥിരമായി ഇവിടെ ഒന്നും ഇല്ല എന്നതും സത്യമാണ്. മല്ലിപ്പൂവ് ചോദിച്ച മലരിന്റെ ഫോണ്‍ കോളിനോടുവിൽ നിവിന്റെ മുഖത്ത് വന്ന ഭാവം അത്രയ്ക്കും റിയൽ ആയിരുന്നു.

സംഭവ ബഹുലത കൊണ്ട് ജോർജിന്റെ രണ്ടാമത്തെ അദ്ധ്യായം ആണ് കൂടുതൽ പ്രിയങ്കരമായത്. ബാക്ബെഞ്ചിൽ ഇരുന്ന് അലമ്പുകൾ കാണിച്ചും, കാമ്പസ്സിൽ മദ്യപിച്ചും തല്ലുണ്ടാക്കിയും ഒരു റിബലായി നടക്കുന്ന ആണ്‍ സംഘങ്ങളെ കൃത്യമായി വരച്ചിട്ടിരിക്കുന്നു . ഒരു പ്രായത്തിന്റെയും കാലത്തിന്റെയും ചടുലതയും ചോരത്തിളപ്പും കൃത്യമായി സംവെദിക്കപ്പെട്ടിരിക്കുന്നു.
മുഖ്യധാര സിനിമകളിൽ സ്ഥിരമായി കേട്ടു വന്നിരുന്ന ശബ്ദങ്ങളെ ( പരിസരവും സംഭാഷണങ്ങളും) പൂര്ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഏതൊക്കെയോ ഫ്രെയിമുകളിൽ ഒരു സമാന്തര സിനിമാക്കാരനെ ഓർമിപ്പിക്കുന്നു. ഹീറോയിസം കാണിക്കുംബോളും നായകൻ അതിമാനുഷൻ ആവുന്നില്ല, തൊട്ടടുത്ത നിമിഷത്തിൽ കൂട്ടുകാരുടെ ഒരു കളിയാക്കലിൽ അയാൾ നോർമൽ ആവുന്നുണ്ട്.നേരത്തിൽ കണ്ട വിഷ്വലുകളുടെ സ്വഭാവം തന്നെയാണു ഇവിടെയും ആവർത്തിക്കുന്നത് .സ്ലോ മോഷനുകൾ കൊണ്ടു ബോറടിപ്പിക്കുന്നവർക്ക് അത് എവിടെയൊക്കെ അളന്നും തൂക്കിയും ഉപയോഗിക്കണമെന്ന് സംവിധായകൻ കാണിച്ചു കൊടുക്കുന്നു. രണ്ടാമത്തെ ചിത്രം കഴിയുമ്പോൾ സമയം എന്ന വിസ്മയം തീർക്കുന്ന മാറ്റങ്ങളെ തികച്ചും അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു.
നിമിഷ നേരങ്ങളിലെ കേവല ഹാസ്യം മാത്രം ആഘോഷിക്കുകയും കൊട്ടക വിടുംബോൾ ചണ്ടിയായി ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന ഒരു പ്രേക്ഷക സമൂഹം പ്രേമത്തിനെ സ്വീകരികകുമ്പോൾ അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ട്. എത്ര നാൾ ഇത് പോലെ പഴയ വീഞ്ഞുകളെ പുതിയ കുപ്പികളിൽ വിൽക്കാൻ കഴിയും. പുതുമയുള്ള നായികമാരെ മുന്നിൽ വെക്കുമ്പോഴും ജോർജ് പ്രേമിക്കുന്ന പെണ്ണുങ്ങൾ മൂന്നും കാഴ്ചയിൽ സുന്ദരികളാണ്, നല്ല ശബ്ദങ്ങൾക്ക്‌ ഉടമകളാണ് എന്നതിൽ കവിഞ്ഞ് അവർക്ക് യാതൊന്നും മുന്നോട്ട് വെക്കാൻ ഇല്ല.
കൊടയ്ക്കാനാലിന്റെ മഞ്ഞും ഓര്മ്മ നഷ്ടപ്പെടുന്ന മലരും അവൾ മറന്നു പോകുന്ന ജോർജും പദ്മരാജന്റെ ഇന്നലയെ ഓർമിപ്പിക്കുന്നു. സിനിമയിൽ ഏറ്റവും ആഴത്തിൽ സ്പർശിക്കുന്നതും ആ ബന്ധമാണ്.


Alphonse Puthran

കഥയിലെ പുതുമയ്കും മീതെ അതിന്റെ അവതരണത്തിൽ വിശ്വസിക്കുന്ന സംവിധായകനാണ് അൽഫോൻസ് .
നേരത്തിൽ നിന്നും പ്രേമത്തിലേക്ക് വരുമ്പോൾ തന്റെ കഴിവിൽ ആത്മവിശ്വാസവും വ്യക്തതയും ഉള്ളൊരു ചലച്ചിത്രകാരനെ കാണാനാകും.
മസാലക്കൂട്ട് ആകുംബോളും ഓർത്തു വെക്കാൻ ഒരുപിടി കഥാപാത്രങ്ങളെയും കൊണ്ടാവും നമ്മൾ കൊട്ടക വിടുക .
ചില നേരങ്ങളിലെ കൂട്ടുകാരുടെ പരസ്പരം ഉള്ള സംഭാഷണങ്ങൾ കൂട്ടചിരികൽക്കു വഴിവെക്കുമ്പോൾ , അത് സിനിമയുടെ ജീവശ്വാസം തന്നെയായി മാറുന്നു.

Friday, 17 April 2015

OK Kanmani Review

They meet at a railway platform, meet again at a church wedding, gets attracted, fall in love, agrees on the meaninglessness of marriage , starts living together without conditions,  ultimately time pops up hurting them with the red signal for separation ( career matters) and then what? They find solution in that marriage which at first they felt was just an arrangement of family and society. Happy ending. ( mental mandhil female version plays as end credits starts rolling ...)
What's special about this? There is no tension , no plot twists or suspense.
Nothing much. But its handled by Mani Ratnam who is good at it.
After the release of trailers,there was discussions on film groups regarding the anticipation of another Alaipayuthe.
I swear its not an Yennai Arindhaal by Gautham Menon .
Mani Ratnam has his moments, those conversations with wit that almost feel real, that represents the class and culture of those people. There is this typical ' 'Maniratnam conversation 'where at least one of the character is engaged in some work that makes it more organic, like the one where Tara( Nithya ) is busy drawing the architecture of a palace with excitement and Aadi ( dulquer) totally concentrated in Tara ,replying less excited about her professor.
It is heavily romantic, he goes deeper into their private talks,their intimacy and chemistry. It has traces of those scenes from Dil se, Bombay, Guru, Alai Payute.. ..all his films.( it is called trademark)
Explores contemporary relationships, clearly updated from the Alaypayuthe times, be it the colors, gadgets, lifestyle, the place they live and music. Yes soundtracks and background score is fresh and adds to the emotions. Neat art too, the colors on their interior is very attractive and urban.
Apart from an elderly couple comprising Prakash Raj who is a delight to watch, there are no characters with importance. Tara and aadi overhears the couple, the way with which Ganapathy( PRAKASH raj) take care of his wife ailing from Alzheimer's. Their love and understanding is witnessed by our lead couple through the little gap of their door.
There are boring cliches like the carnatic singing ability of heroine that acts as an advantage in a crucial moment. Also I wished there was someone like Madhavan to play Aadi who can actually behave other than looking good.( Forgive me DQ fans,it's basic human nature to compare,can't help it! ) Mani sir always preferred good looking men to play the lead.
Coming to the subject, film talks on two people who believed that marriage was just an arrangement of convenience and started living together with freedom. Freedom in the sense that ' I won't indulge in your personal matters ' or ' we will be free to end this once its all over' .
And it all ends with marriage as a solution which indirectly comments that marriage is more than an institution and live in relationships ultimately leads to it if its 'real'.(ideal) Like he said, its a reflection on contemporary relationships. 

But I felt it more romantic,satisfying watch.
Feel good movie.

Friday, 6 March 2015

പാലാ fast .
ഇടവപ്പാതിയ്ക്കു മുൻപ് ഒരു മുന്നറിയിപ്പുമില്ലാതെ വന്ന തകർപ്പൻ മഴ കാരണം പതിവ് പാലാ ഫാസ്റ്റ് വൈകി . നട്ടുച്ച ആയിരുന്നെങ്കിലും രാത്രി അയ അവസ്ഥ .കോളേജിന് തൊട്ടു മുന്നിൽ തന്നെയായിരുന്നു ബസ്‌ stop, അതു കൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല . പക്ഷെ മഴ കാരണം പതിവ് കാഴ്ചകൾ മുടങ്ങി . തൊട്ടടുത്ത വിമെന്സ് കോളേജിലെ ഒരാളെ പോലും ഇന്ന് കണ്ടില്ല .നമ്മുടെ കോളേജിൽ ഉള്ളതിന്റെയൊക്കെ കാര്യം കണക്കാ .

തിരക്ക് കൂടുതലാണെങ്കിലും പിൻ വശത്തുളള വിന്ഡോ സീറ്റ്‌ തന്നെ കിട്ടി. ഏറ്റവും പുറകിൽ കത്തിക്കു മൂര്ച്ച കൂട്ടുന്ന യന്ത്രവുമായി ഒരു തമിഴനും ശിങ്കിടിയും . ശിങ്കിടി പ്രസന്നവദനൻ ആണു .എതിർവശത്തെ മൂന്ന് പേർക്കിരിക്കാവുന്ന സീറ്റുകളിൽ ഒരു സന്ഖം ബംഗാളി പണിക്കാർ ഇടം പിടിച്ചിരുന്നു .ഈ ബംഗാളി എന്നു പറയുമ്പോൾ ഒറിയക്കാരനും  മണിപ്പൂരിയും എല്ലാം പെടും. ഏതാനും വിധ്യാര്തികളെ കൂടാതെ ഒരു വെളുത്ത അമ്മാവനും കറുത്ത വൃദ്ധനും അതെ സ്റ്റോപ്പിൽ നിന്നു കയറിയിരുന്നു.

ഗതാകത മന്ത്രിയുടെ പരിഷ്കാരം ആണെന്ന് തോന്നുന്നു,KSRTC ബസ്സുകളിലും മഴവെള്ള സംഭരിണി തുടങ്ങിയിട്ടുണ്ട് .പണ്ടൊക്കെ ടികെറ്റ് പെട്ടി സൂക്ഷിച്ചിരുന്ന അറയിൽ നിറയെ മഴവെള്ളമാണ് . എന്നെ പോലെ ചില കിരുക്കന്മാർ ഒഴികെ ഭൂരിഭാഗം യാത്രക്കാരും ഷട്ടർ മൂടിയിട്ടുണ്ട് . " യ്യോ ..മൂടു യ്യാ ..ഉനക്ക് എന്ന പൈത്യമാ ..?? " പുറകിലിരുന്ന തമിഴന്റെ ശകാരമാണ് .ആദ്യം ദേഷ്യം വന്നെങ്കിലും ഞാൻ ഷട്ടർ മൂടി.അതിനു രണ്ടു കാരണങ്ങൾ ഒണ്ട് . ഒന്നാമത് അയാളുടെ കയ്യിലുണ്ടായിരുന്ന മൂര്ച്ച കൂട്ടുന്ന കിടുതാപ്പും അതുപയോഗിച്ചു മൂര്ച്ച കൂട്ടിയ ആയുധങ്ങളും.പിന്നെ തമിഴന്മാർ ഇപ്പോഴും എടുത്തു ചാട്ടകാർ ആണെന്ന് സുമേഷ് പറയാറുണ്ട് .എങ്കിലും ഒരു തമിഴൻ പറയുന്നത് മുഴുവൻ ഒരു മലയാളിയായ ഞാൻ അനുസരിക്കേണ്ട ആവശ്യമില്ല , അതും നമ്മടെ മാണി സാറിന്റെ പാലായിൽ ..! ഓരോ പോയിന്റിലും ബസ്‌ നിർത്തുമ്പോൾ സ്ഥലം ഏതെന്നു അറിയാനുള്ള വ്യാജേന ഞാൻ ഷട്ടർ തുറന്നു.

ആദ്യം ഷട്ടർ തുറന്നപ്പോൾ കണ്ടത് ഇരച്ചുകയറുന്ന ഹൈ സ്കൂൾ പയ്യന്മാരെയാണ്‌ . വായിൽ റബ്ബറ് മുട്ടായിയും കൈത്തണ്ടയിൽ കാവി പൂട എച്ച് കെട്ടിയ നൂലുകളും പൊടി മീശകളും ഒക്കെയായി വലിയ ഗമയിലാണ് ആശാന്മാർ .ചില കുട്ടികൾ സൌകര്യാർത്ഥം അവരുടെ പുസ്തകങ്ങൾ സീറ്റിലിരിക്കുന്നവരുടെ കയ്യിൽ  കൊടുത്തു. കൂട്ടത്തിൽ എനിക്കും കിട്ടി ഒരു സെറ്റ് .നെഞ്ച് വിരിച്ചു സിക്സ് പാക്ക് കാണിച്ചു നില്ക്കുന്ന ഏതോ തെലുങ്ക് നടന്റെ ചിത്രങ്ങളാണ് ബൈണ്ടുകളിൽ നിറഞ്ഞു നില്ക്കുന്നത് .

ഷട്ടർ വീണ്ടും അടച്ചു .ഇരുട്ട് പരന്നു .പുറം ലോകവും ആയുള്ള ബന്ധം വിഛെദിക്കപെട്ടു .മഴയാണെങ്കിലും വേഗതയ്ക്ക് ഒരു കുറവും ഇല്ല. അല്ലെങ്കിലും മാണി സാർ ഉള്ളിടത്തോളം കാലം നമ്മള് പാലാക്കാർക്ക് നല്ല അമേരിക്കൻ മോഡൽ റോഡുകൾ ഉണ്ടാകും. എന്റെയൊപ്പം കയറിയ വെളുത്ത അമ്മാവൻ സീറ്റിൽ ഇരിക്കാത്തത്‌ മഴ വെള്ളം കാരണം ആണെന്നാണ്‌ ആദ്യം കരുതിയതു . ഷട്ടർ വിരിച്ച ഇരുട്ടിൽ കോളേജു വിധ്യാർതിനിയുടെ നനഞ്ഞൊട്ടിയ ഉടലിൽ കാമം തീർക്കുന്ന തിരക്കിലായിരുന്നു അയാൾ . പ്രതികരിക്കാതെ സ്ഥബ്ദയായി നില്ക്കുന്ന ആ പെണ്കുട്ടിയോടല്ല എനിക്കു സഹതാപം തോന്നിയത് ,മഴയുടെ തണുപ്പിൽ പുറത്തു ചാടിയ  കാമവെറി കൊണ്ട് സ്വന്തം മകളുടെ പ്രായം വരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ചൂടറിയാൻ പോയ ആ കറുത്ത്  കരിപിടിച്ച മനസ്സിനോടാണ് ." തന്റെ ഭാര്യ ഇപ്പോൾ വേറെ വല്ലവന്റെയും കൂടെയാണോടോ കിടക്കുന്നത്?? " പതിവ് പോലെ ആ ചോദ്യം മനസ്സില് പല ശൈലിയിൽ പറഞ്ഞു നോക്കിയിട്ട് മറന്നു കളഞ്ഞു .മറക്കാനുള്ള കഴിവില്ലയിരുന്നെങ്കിൽ നമ്മള്ക്കെല്ലാം എന്നെ വട്ടായി പോയേനെ .

ഇത്തവണ ഷട്ടർ തുറന്നപോൾ കണ്ടത് നനഞ്ഞ കണ്ണുകളുമായി ഇറങ്ങി പോയ ആ പെണ്ണിനെയാണ് .നല്ല മഴ ആയിട്ടും കയ്യിലുള്ള കുട അവൾ നിവർത്തിയില്ല .ആ മഴയിൽ സ്വയം ശുദ്ധി വരുത്തി നടന്നകന്ന ആ രൂപം മായാത്ത ഒരു ഫ്രെയിം ആയി അങ്ങനെ നിന്നു .പക്ഷെ മഴയ്ക്ക്‌ ഒരു കുഴപ്പമുണ്ട് ,അഴുക്ക് ഇല്ലാതക്കുന്നതിനോപ്പം സ്വയം മലിനമാകുന്നു.അങ്ങനെ മലിനമായ മഴവെള്ള പാച്ചിലിന്റെ കൈചാലുകൾ ഈ നാട്ടിലെങ്ങും പടർന്നു കഴിഞ്ഞു .

ആകെ വെറുത്ത് മൊബൈൽ എടുത്തു നോക്കിയപ്പോൾ 5 മിനിട്ടു മുൻപ് ഇട്ടിരിക്കുന്ന ഷിബു പോപ്പിന്സിന്റെ ഷെയേര്ഡ് സ്റ്റാറ്റസ് :
" റോടപകടത്തിൽ വിധ്യാർതിനി മരിച്ചു ".

അശുഭം ..!