ഇടവപ്പാതിയ്ക്കു മുൻപ് ഒരു മുന്നറിയിപ്പുമില്ലാതെ വന്ന തകർപ്പൻ മഴ കാരണം പതിവ് പാലാ ഫാസ്റ്റ് വൈകി . നട്ടുച്ച ആയിരുന്നെങ്കിലും രാത്രി അയ അവസ്ഥ .കോളേജിന് തൊട്ടു മുന്നിൽ തന്നെയായിരുന്നു ബസ് stop, അതു കൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല . പക്ഷെ മഴ കാരണം പതിവ് കാഴ്ചകൾ മുടങ്ങി . തൊട്ടടുത്ത വിമെന്സ് കോളേജിലെ ഒരാളെ പോലും ഇന്ന് കണ്ടില്ല .നമ്മുടെ കോളേജിൽ ഉള്ളതിന്റെയൊക്കെ കാര്യം കണക്കാ .
തിരക്ക് കൂടുതലാണെങ്കിലും പിൻ വശത്തുളള വിന്ഡോ സീറ്റ് തന്നെ കിട്ടി. ഏറ്റവും പുറകിൽ കത്തിക്കു മൂര്ച്ച കൂട്ടുന്ന യന്ത്രവുമായി ഒരു തമിഴനും ശിങ്കിടിയും . ശിങ്കിടി പ്രസന്നവദനൻ ആണു .എതിർവശത്തെ മൂന്ന് പേർക്കിരിക്കാവുന്ന സീറ്റുകളിൽ ഒരു സന്ഖം ബംഗാളി പണിക്കാർ ഇടം പിടിച്ചിരുന്നു .ഈ ബംഗാളി എന്നു പറയുമ്പോൾ ഒറിയക്കാരനും മണിപ്പൂരിയും എല്ലാം പെടും. ഏതാനും വിധ്യാര്തികളെ കൂടാതെ ഒരു വെളുത്ത അമ്മാവനും കറുത്ത വൃദ്ധനും അതെ സ്റ്റോപ്പിൽ നിന്നു കയറിയിരുന്നു.
ഗതാകത മന്ത്രിയുടെ പരിഷ്കാരം ആണെന്ന് തോന്നുന്നു,KSRTC ബസ്സുകളിലും മഴവെള്ള സംഭരിണി തുടങ്ങിയിട്ടുണ്ട് .പണ്ടൊക്കെ ടികെറ്റ് പെട്ടി സൂക്ഷിച്ചിരുന്ന അറയിൽ നിറയെ മഴവെള്ളമാണ് . എന്നെ പോലെ ചില കിരുക്കന്മാർ ഒഴികെ ഭൂരിഭാഗം യാത്രക്കാരും ഷട്ടർ മൂടിയിട്ടുണ്ട് . " യ്യോ ..മൂടു യ്യാ ..ഉനക്ക് എന്ന പൈത്യമാ ..?? " പുറകിലിരുന്ന തമിഴന്റെ ശകാരമാണ് .ആദ്യം ദേഷ്യം വന്നെങ്കിലും ഞാൻ ഷട്ടർ മൂടി.അതിനു രണ്ടു കാരണങ്ങൾ ഒണ്ട് . ഒന്നാമത് അയാളുടെ കയ്യിലുണ്ടായിരുന്ന മൂര്ച്ച കൂട്ടുന്ന കിടുതാപ്പും അതുപയോഗിച്ചു മൂര്ച്ച കൂട്ടിയ ആയുധങ്ങളും.പിന്നെ തമിഴന്മാർ ഇപ്പോഴും എടുത്തു ചാട്ടകാർ ആണെന്ന് സുമേഷ് പറയാറുണ്ട് .എങ്കിലും ഒരു തമിഴൻ പറയുന്നത് മുഴുവൻ ഒരു മലയാളിയായ ഞാൻ അനുസരിക്കേണ്ട ആവശ്യമില്ല , അതും നമ്മടെ മാണി സാറിന്റെ പാലായിൽ ..! ഓരോ പോയിന്റിലും ബസ് നിർത്തുമ്പോൾ സ്ഥലം ഏതെന്നു അറിയാനുള്ള വ്യാജേന ഞാൻ ഷട്ടർ തുറന്നു.
ആദ്യം ഷട്ടർ തുറന്നപ്പോൾ കണ്ടത് ഇരച്ചുകയറുന്ന ഹൈ സ്കൂൾ പയ്യന്മാരെയാണ് . വായിൽ റബ്ബറ് മുട്ടായിയും കൈത്തണ്ടയിൽ കാവി പൂട എച്ച് കെട്ടിയ നൂലുകളും പൊടി മീശകളും ഒക്കെയായി വലിയ ഗമയിലാണ് ആശാന്മാർ .ചില കുട്ടികൾ സൌകര്യാർത്ഥം അവരുടെ പുസ്തകങ്ങൾ സീറ്റിലിരിക്കുന്നവരുടെ കയ്യിൽ കൊടുത്തു. കൂട്ടത്തിൽ എനിക്കും കിട്ടി ഒരു സെറ്റ് .നെഞ്ച് വിരിച്ചു സിക്സ് പാക്ക് കാണിച്ചു നില്ക്കുന്ന ഏതോ തെലുങ്ക് നടന്റെ ചിത്രങ്ങളാണ് ബൈണ്ടുകളിൽ നിറഞ്ഞു നില്ക്കുന്നത് .
ഷട്ടർ വീണ്ടും അടച്ചു .ഇരുട്ട് പരന്നു .പുറം ലോകവും ആയുള്ള ബന്ധം വിഛെദിക്കപെട്ടു .മഴയാണെങ്കിലും വേഗതയ്ക്ക് ഒരു കുറവും ഇല്ല. അല്ലെങ്കിലും മാണി സാർ ഉള്ളിടത്തോളം കാലം നമ്മള് പാലാക്കാർക്ക് നല്ല അമേരിക്കൻ മോഡൽ റോഡുകൾ ഉണ്ടാകും. എന്റെയൊപ്പം കയറിയ വെളുത്ത അമ്മാവൻ സീറ്റിൽ ഇരിക്കാത്തത് മഴ വെള്ളം കാരണം ആണെന്നാണ് ആദ്യം കരുതിയതു . ഷട്ടർ വിരിച്ച ഇരുട്ടിൽ കോളേജു വിധ്യാർതിനിയുടെ നനഞ്ഞൊട്ടിയ ഉടലിൽ കാമം തീർക്കുന്ന തിരക്കിലായിരുന്നു അയാൾ . പ്രതികരിക്കാതെ സ്ഥബ്ദയായി നില്ക്കുന്ന ആ പെണ്കുട്ടിയോടല്ല എനിക്കു സഹതാപം തോന്നിയത് ,മഴയുടെ തണുപ്പിൽ പുറത്തു ചാടിയ കാമവെറി കൊണ്ട് സ്വന്തം മകളുടെ പ്രായം വരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ചൂടറിയാൻ പോയ ആ കറുത്ത് കരിപിടിച്ച മനസ്സിനോടാണ് ." തന്റെ ഭാര്യ ഇപ്പോൾ വേറെ വല്ലവന്റെയും കൂടെയാണോടോ കിടക്കുന്നത്?? " പതിവ് പോലെ ആ ചോദ്യം മനസ്സില് പല ശൈലിയിൽ പറഞ്ഞു നോക്കിയിട്ട് മറന്നു കളഞ്ഞു .മറക്കാനുള്ള കഴിവില്ലയിരുന്നെങ്കിൽ നമ്മള്ക്കെല്ലാം എന്നെ വട്ടായി പോയേനെ .
ഇത്തവണ ഷട്ടർ തുറന്നപോൾ കണ്ടത് നനഞ്ഞ കണ്ണുകളുമായി ഇറങ്ങി പോയ ആ പെണ്ണിനെയാണ് .നല്ല മഴ ആയിട്ടും കയ്യിലുള്ള കുട അവൾ നിവർത്തിയില്ല .ആ മഴയിൽ സ്വയം ശുദ്ധി വരുത്തി നടന്നകന്ന ആ രൂപം മായാത്ത ഒരു ഫ്രെയിം ആയി അങ്ങനെ നിന്നു .പക്ഷെ മഴയ്ക്ക് ഒരു കുഴപ്പമുണ്ട് ,അഴുക്ക് ഇല്ലാതക്കുന്നതിനോപ്പം സ്വയം മലിനമാകുന്നു.അങ്ങനെ മലിനമായ മഴവെള്ള പാച്ചിലിന്റെ കൈചാലുകൾ ഈ നാട്ടിലെങ്ങും പടർന്നു കഴിഞ്ഞു .
ആകെ വെറുത്ത് മൊബൈൽ എടുത്തു നോക്കിയപ്പോൾ 5 മിനിട്ടു മുൻപ് ഇട്ടിരിക്കുന്ന ഷിബു പോപ്പിന്സിന്റെ ഷെയേര്ഡ് സ്റ്റാറ്റസ് :
" റോടപകടത്തിൽ വിധ്യാർതിനി മരിച്ചു ".
അശുഭം ..!
No comments:
Post a Comment