Sunday, 31 May 2015

പ്രേമം : നേരവും കാഴ്ച്ചയും

നിവിൻ പോളിയെ മോഹൻലാലുമായി താരതമ്യം ചെയ്യാൻ സമയം ആയിട്ടില്ലെന്ന് മുറവിളി കൂട്ടുന്നവർ വിഗ്രഹങ്ങൾ ഉടയുന്നത് കാണാൻ കെൽപ്പില്ലാത്ത ലോല ഹൃദയരാണ് .ആരും ആര്ക്കും പകരമല്ല എന്നത് പോലെ തന്നെ ആർക്കും സ്ഥിരമായി ഇവിടെ ഒന്നും ഇല്ല എന്നതും സത്യമാണ്. മല്ലിപ്പൂവ് ചോദിച്ച മലരിന്റെ ഫോണ്‍ കോളിനോടുവിൽ നിവിന്റെ മുഖത്ത് വന്ന ഭാവം അത്രയ്ക്കും റിയൽ ആയിരുന്നു.

സംഭവ ബഹുലത കൊണ്ട് ജോർജിന്റെ രണ്ടാമത്തെ അദ്ധ്യായം ആണ് കൂടുതൽ പ്രിയങ്കരമായത്. ബാക്ബെഞ്ചിൽ ഇരുന്ന് അലമ്പുകൾ കാണിച്ചും, കാമ്പസ്സിൽ മദ്യപിച്ചും തല്ലുണ്ടാക്കിയും ഒരു റിബലായി നടക്കുന്ന ആണ്‍ സംഘങ്ങളെ കൃത്യമായി വരച്ചിട്ടിരിക്കുന്നു . ഒരു പ്രായത്തിന്റെയും കാലത്തിന്റെയും ചടുലതയും ചോരത്തിളപ്പും കൃത്യമായി സംവെദിക്കപ്പെട്ടിരിക്കുന്നു.
മുഖ്യധാര സിനിമകളിൽ സ്ഥിരമായി കേട്ടു വന്നിരുന്ന ശബ്ദങ്ങളെ ( പരിസരവും സംഭാഷണങ്ങളും) പൂര്ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഏതൊക്കെയോ ഫ്രെയിമുകളിൽ ഒരു സമാന്തര സിനിമാക്കാരനെ ഓർമിപ്പിക്കുന്നു. ഹീറോയിസം കാണിക്കുംബോളും നായകൻ അതിമാനുഷൻ ആവുന്നില്ല, തൊട്ടടുത്ത നിമിഷത്തിൽ കൂട്ടുകാരുടെ ഒരു കളിയാക്കലിൽ അയാൾ നോർമൽ ആവുന്നുണ്ട്.നേരത്തിൽ കണ്ട വിഷ്വലുകളുടെ സ്വഭാവം തന്നെയാണു ഇവിടെയും ആവർത്തിക്കുന്നത് .സ്ലോ മോഷനുകൾ കൊണ്ടു ബോറടിപ്പിക്കുന്നവർക്ക് അത് എവിടെയൊക്കെ അളന്നും തൂക്കിയും ഉപയോഗിക്കണമെന്ന് സംവിധായകൻ കാണിച്ചു കൊടുക്കുന്നു. രണ്ടാമത്തെ ചിത്രം കഴിയുമ്പോൾ സമയം എന്ന വിസ്മയം തീർക്കുന്ന മാറ്റങ്ങളെ തികച്ചും അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു.
നിമിഷ നേരങ്ങളിലെ കേവല ഹാസ്യം മാത്രം ആഘോഷിക്കുകയും കൊട്ടക വിടുംബോൾ ചണ്ടിയായി ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന ഒരു പ്രേക്ഷക സമൂഹം പ്രേമത്തിനെ സ്വീകരികകുമ്പോൾ അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ട്. എത്ര നാൾ ഇത് പോലെ പഴയ വീഞ്ഞുകളെ പുതിയ കുപ്പികളിൽ വിൽക്കാൻ കഴിയും. പുതുമയുള്ള നായികമാരെ മുന്നിൽ വെക്കുമ്പോഴും ജോർജ് പ്രേമിക്കുന്ന പെണ്ണുങ്ങൾ മൂന്നും കാഴ്ചയിൽ സുന്ദരികളാണ്, നല്ല ശബ്ദങ്ങൾക്ക്‌ ഉടമകളാണ് എന്നതിൽ കവിഞ്ഞ് അവർക്ക് യാതൊന്നും മുന്നോട്ട് വെക്കാൻ ഇല്ല.
കൊടയ്ക്കാനാലിന്റെ മഞ്ഞും ഓര്മ്മ നഷ്ടപ്പെടുന്ന മലരും അവൾ മറന്നു പോകുന്ന ജോർജും പദ്മരാജന്റെ ഇന്നലയെ ഓർമിപ്പിക്കുന്നു. സിനിമയിൽ ഏറ്റവും ആഴത്തിൽ സ്പർശിക്കുന്നതും ആ ബന്ധമാണ്.


Alphonse Puthran

കഥയിലെ പുതുമയ്കും മീതെ അതിന്റെ അവതരണത്തിൽ വിശ്വസിക്കുന്ന സംവിധായകനാണ് അൽഫോൻസ് .
നേരത്തിൽ നിന്നും പ്രേമത്തിലേക്ക് വരുമ്പോൾ തന്റെ കഴിവിൽ ആത്മവിശ്വാസവും വ്യക്തതയും ഉള്ളൊരു ചലച്ചിത്രകാരനെ കാണാനാകും.
മസാലക്കൂട്ട് ആകുംബോളും ഓർത്തു വെക്കാൻ ഒരുപിടി കഥാപാത്രങ്ങളെയും കൊണ്ടാവും നമ്മൾ കൊട്ടക വിടുക .
ചില നേരങ്ങളിലെ കൂട്ടുകാരുടെ പരസ്പരം ഉള്ള സംഭാഷണങ്ങൾ കൂട്ടചിരികൽക്കു വഴിവെക്കുമ്പോൾ , അത് സിനിമയുടെ ജീവശ്വാസം തന്നെയായി മാറുന്നു.

Friday, 17 April 2015

OK Kanmani Review

They meet at a railway platform, meet again at a church wedding, gets attracted, fall in love, agrees on the meaninglessness of marriage , starts living together without conditions,  ultimately time pops up hurting them with the red signal for separation ( career matters) and then what? They find solution in that marriage which at first they felt was just an arrangement of family and society. Happy ending. ( mental mandhil female version plays as end credits starts rolling ...)
What's special about this? There is no tension , no plot twists or suspense.
Nothing much. But its handled by Mani Ratnam who is good at it.
After the release of trailers,there was discussions on film groups regarding the anticipation of another Alaipayuthe.
I swear its not an Yennai Arindhaal by Gautham Menon .
Mani Ratnam has his moments, those conversations with wit that almost feel real, that represents the class and culture of those people. There is this typical ' 'Maniratnam conversation 'where at least one of the character is engaged in some work that makes it more organic, like the one where Tara( Nithya ) is busy drawing the architecture of a palace with excitement and Aadi ( dulquer) totally concentrated in Tara ,replying less excited about her professor.
It is heavily romantic, he goes deeper into their private talks,their intimacy and chemistry. It has traces of those scenes from Dil se, Bombay, Guru, Alai Payute.. ..all his films.( it is called trademark)
Explores contemporary relationships, clearly updated from the Alaypayuthe times, be it the colors, gadgets, lifestyle, the place they live and music. Yes soundtracks and background score is fresh and adds to the emotions. Neat art too, the colors on their interior is very attractive and urban.
Apart from an elderly couple comprising Prakash Raj who is a delight to watch, there are no characters with importance. Tara and aadi overhears the couple, the way with which Ganapathy( PRAKASH raj) take care of his wife ailing from Alzheimer's. Their love and understanding is witnessed by our lead couple through the little gap of their door.
There are boring cliches like the carnatic singing ability of heroine that acts as an advantage in a crucial moment. Also I wished there was someone like Madhavan to play Aadi who can actually behave other than looking good.( Forgive me DQ fans,it's basic human nature to compare,can't help it! ) Mani sir always preferred good looking men to play the lead.
Coming to the subject, film talks on two people who believed that marriage was just an arrangement of convenience and started living together with freedom. Freedom in the sense that ' I won't indulge in your personal matters ' or ' we will be free to end this once its all over' .
And it all ends with marriage as a solution which indirectly comments that marriage is more than an institution and live in relationships ultimately leads to it if its 'real'.(ideal) Like he said, its a reflection on contemporary relationships. 

But I felt it more romantic,satisfying watch.
Feel good movie.

Friday, 6 March 2015

പാലാ fast .




ഇടവപ്പാതിയ്ക്കു മുൻപ് ഒരു മുന്നറിയിപ്പുമില്ലാതെ വന്ന തകർപ്പൻ മഴ കാരണം പതിവ് പാലാ ഫാസ്റ്റ് വൈകി . നട്ടുച്ച ആയിരുന്നെങ്കിലും രാത്രി അയ അവസ്ഥ .കോളേജിന് തൊട്ടു മുന്നിൽ തന്നെയായിരുന്നു ബസ്‌ stop, അതു കൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല . പക്ഷെ മഴ കാരണം പതിവ് കാഴ്ചകൾ മുടങ്ങി . തൊട്ടടുത്ത വിമെന്സ് കോളേജിലെ ഒരാളെ പോലും ഇന്ന് കണ്ടില്ല .നമ്മുടെ കോളേജിൽ ഉള്ളതിന്റെയൊക്കെ കാര്യം കണക്കാ .

തിരക്ക് കൂടുതലാണെങ്കിലും പിൻ വശത്തുളള വിന്ഡോ സീറ്റ്‌ തന്നെ കിട്ടി. ഏറ്റവും പുറകിൽ കത്തിക്കു മൂര്ച്ച കൂട്ടുന്ന യന്ത്രവുമായി ഒരു തമിഴനും ശിങ്കിടിയും . ശിങ്കിടി പ്രസന്നവദനൻ ആണു .എതിർവശത്തെ മൂന്ന് പേർക്കിരിക്കാവുന്ന സീറ്റുകളിൽ ഒരു സന്ഖം ബംഗാളി പണിക്കാർ ഇടം പിടിച്ചിരുന്നു .ഈ ബംഗാളി എന്നു പറയുമ്പോൾ ഒറിയക്കാരനും  മണിപ്പൂരിയും എല്ലാം പെടും. ഏതാനും വിധ്യാര്തികളെ കൂടാതെ ഒരു വെളുത്ത അമ്മാവനും കറുത്ത വൃദ്ധനും അതെ സ്റ്റോപ്പിൽ നിന്നു കയറിയിരുന്നു.

ഗതാകത മന്ത്രിയുടെ പരിഷ്കാരം ആണെന്ന് തോന്നുന്നു,KSRTC ബസ്സുകളിലും മഴവെള്ള സംഭരിണി തുടങ്ങിയിട്ടുണ്ട് .പണ്ടൊക്കെ ടികെറ്റ് പെട്ടി സൂക്ഷിച്ചിരുന്ന അറയിൽ നിറയെ മഴവെള്ളമാണ് . എന്നെ പോലെ ചില കിരുക്കന്മാർ ഒഴികെ ഭൂരിഭാഗം യാത്രക്കാരും ഷട്ടർ മൂടിയിട്ടുണ്ട് . " യ്യോ ..മൂടു യ്യാ ..ഉനക്ക് എന്ന പൈത്യമാ ..?? " പുറകിലിരുന്ന തമിഴന്റെ ശകാരമാണ് .ആദ്യം ദേഷ്യം വന്നെങ്കിലും ഞാൻ ഷട്ടർ മൂടി.അതിനു രണ്ടു കാരണങ്ങൾ ഒണ്ട് . ഒന്നാമത് അയാളുടെ കയ്യിലുണ്ടായിരുന്ന മൂര്ച്ച കൂട്ടുന്ന കിടുതാപ്പും അതുപയോഗിച്ചു മൂര്ച്ച കൂട്ടിയ ആയുധങ്ങളും.പിന്നെ തമിഴന്മാർ ഇപ്പോഴും എടുത്തു ചാട്ടകാർ ആണെന്ന് സുമേഷ് പറയാറുണ്ട് .എങ്കിലും ഒരു തമിഴൻ പറയുന്നത് മുഴുവൻ ഒരു മലയാളിയായ ഞാൻ അനുസരിക്കേണ്ട ആവശ്യമില്ല , അതും നമ്മടെ മാണി സാറിന്റെ പാലായിൽ ..! ഓരോ പോയിന്റിലും ബസ്‌ നിർത്തുമ്പോൾ സ്ഥലം ഏതെന്നു അറിയാനുള്ള വ്യാജേന ഞാൻ ഷട്ടർ തുറന്നു.

ആദ്യം ഷട്ടർ തുറന്നപ്പോൾ കണ്ടത് ഇരച്ചുകയറുന്ന ഹൈ സ്കൂൾ പയ്യന്മാരെയാണ്‌ . വായിൽ റബ്ബറ് മുട്ടായിയും കൈത്തണ്ടയിൽ കാവി പൂട എച്ച് കെട്ടിയ നൂലുകളും പൊടി മീശകളും ഒക്കെയായി വലിയ ഗമയിലാണ് ആശാന്മാർ .ചില കുട്ടികൾ സൌകര്യാർത്ഥം അവരുടെ പുസ്തകങ്ങൾ സീറ്റിലിരിക്കുന്നവരുടെ കയ്യിൽ  കൊടുത്തു. കൂട്ടത്തിൽ എനിക്കും കിട്ടി ഒരു സെറ്റ് .നെഞ്ച് വിരിച്ചു സിക്സ് പാക്ക് കാണിച്ചു നില്ക്കുന്ന ഏതോ തെലുങ്ക് നടന്റെ ചിത്രങ്ങളാണ് ബൈണ്ടുകളിൽ നിറഞ്ഞു നില്ക്കുന്നത് .

ഷട്ടർ വീണ്ടും അടച്ചു .ഇരുട്ട് പരന്നു .പുറം ലോകവും ആയുള്ള ബന്ധം വിഛെദിക്കപെട്ടു .മഴയാണെങ്കിലും വേഗതയ്ക്ക് ഒരു കുറവും ഇല്ല. അല്ലെങ്കിലും മാണി സാർ ഉള്ളിടത്തോളം കാലം നമ്മള് പാലാക്കാർക്ക് നല്ല അമേരിക്കൻ മോഡൽ റോഡുകൾ ഉണ്ടാകും. എന്റെയൊപ്പം കയറിയ വെളുത്ത അമ്മാവൻ സീറ്റിൽ ഇരിക്കാത്തത്‌ മഴ വെള്ളം കാരണം ആണെന്നാണ്‌ ആദ്യം കരുതിയതു . ഷട്ടർ വിരിച്ച ഇരുട്ടിൽ കോളേജു വിധ്യാർതിനിയുടെ നനഞ്ഞൊട്ടിയ ഉടലിൽ കാമം തീർക്കുന്ന തിരക്കിലായിരുന്നു അയാൾ . പ്രതികരിക്കാതെ സ്ഥബ്ദയായി നില്ക്കുന്ന ആ പെണ്കുട്ടിയോടല്ല എനിക്കു സഹതാപം തോന്നിയത് ,മഴയുടെ തണുപ്പിൽ പുറത്തു ചാടിയ  കാമവെറി കൊണ്ട് സ്വന്തം മകളുടെ പ്രായം വരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ചൂടറിയാൻ പോയ ആ കറുത്ത്  കരിപിടിച്ച മനസ്സിനോടാണ് ." തന്റെ ഭാര്യ ഇപ്പോൾ വേറെ വല്ലവന്റെയും കൂടെയാണോടോ കിടക്കുന്നത്?? " പതിവ് പോലെ ആ ചോദ്യം മനസ്സില് പല ശൈലിയിൽ പറഞ്ഞു നോക്കിയിട്ട് മറന്നു കളഞ്ഞു .മറക്കാനുള്ള കഴിവില്ലയിരുന്നെങ്കിൽ നമ്മള്ക്കെല്ലാം എന്നെ വട്ടായി പോയേനെ .

ഇത്തവണ ഷട്ടർ തുറന്നപോൾ കണ്ടത് നനഞ്ഞ കണ്ണുകളുമായി ഇറങ്ങി പോയ ആ പെണ്ണിനെയാണ് .നല്ല മഴ ആയിട്ടും കയ്യിലുള്ള കുട അവൾ നിവർത്തിയില്ല .ആ മഴയിൽ സ്വയം ശുദ്ധി വരുത്തി നടന്നകന്ന ആ രൂപം മായാത്ത ഒരു ഫ്രെയിം ആയി അങ്ങനെ നിന്നു .പക്ഷെ മഴയ്ക്ക്‌ ഒരു കുഴപ്പമുണ്ട് ,അഴുക്ക് ഇല്ലാതക്കുന്നതിനോപ്പം സ്വയം മലിനമാകുന്നു.അങ്ങനെ മലിനമായ മഴവെള്ള പാച്ചിലിന്റെ കൈചാലുകൾ ഈ നാട്ടിലെങ്ങും പടർന്നു കഴിഞ്ഞു .

ആകെ വെറുത്ത് മൊബൈൽ എടുത്തു നോക്കിയപ്പോൾ 5 മിനിട്ടു മുൻപ് ഇട്ടിരിക്കുന്ന ഷിബു പോപ്പിന്സിന്റെ ഷെയേര്ഡ് സ്റ്റാറ്റസ് :
" റോടപകടത്തിൽ വിധ്യാർതിനി മരിച്ചു ".

അശുഭം ..! 

Wednesday, 14 January 2015

AI Review: In the name of Shankar





The USP of Shankar films are its dissident voices stuffed in simple popular format that appeal to mass.Whether its Mudhalvan, Boys or Anniyan, he tooks you with the central character who is a common man, a victim/witness of black money,corruption or other social evil that we can easily relate. When it comes to Lingesan/Lee, even though he is a common man, he is presented as a larger than life human that at parts makes him an alien.Again they speak sensible dialogues penned by figures like late Sujata which leaves an impact in your mind even after it changes to the next one, which is lacking in AI.

As usual the content is simple yet fresh, the one who normally dont choose for a business, but you can see a Shankar with clear cut ideas of marketing. Like its female lead, AI is a model for many big brands.The narrative is predictable and much time is spend for the VFX filled shots and songs shot in grandeur. As film progresses number of villains increase and they join at a particular point,topped with another one who stands 'athukkum mele'. According to 'formulas' the power/strength of villain is directly proportional to the success of film, as the villain do more annoying acts our appetite for hero's victory increases and leads to its culmination point and then to happy end card.







Expectation, the one which is hyped by it trailers and teasers( concocted with the best shots) can harm the entertainment of a mediocre film.Yes, AI is a very common film appearing to be large with the names associated with its technicians, (Vikram is excluded from this list, he was really amazing). At parts you feel its a film just meant to showcase the talents of make up artists as it lacks something vital, something that pumps the adrenaline.Even Rahman's background score seems common.
AI is more than three hours, but you wont be bored in the first watch. Its not because you are in a nail biting situation thinking of the plot twists, but the above mentioned larger than life presentation.Its engaging, not thrilling.Even if this is the case for major portion, there are moments which make you laugh or thrill towards the end( some are predictable). 

Its not a Shankar film, its a film in the name of Shankar.

I would have loved the film more if he avoided that end with a still showing progress in his beauty. Cant love survive without beauty? oh, i forgot its a mass movie. Let he become what he was.